ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ 7 പുതിയ ചാനലുകളുമായി സ്റ്റാര്‍ഹബ്;മലയാളികളുടെ പ്രതീക്ഷ വാനോളം

0

 

സിംഗപ്പൂര്‍ : ഒക്ടോബര്‍ മാസം മുതല്‍ സിംഗപ്പൂര്‍ കേബിള്‍  ടി.വി നിരയിലേക്ക് 7 പുതിയ ഇന്ത്യന്‍ ചാനല്‍ കൂടെ സ്റ്റാര്‍ഹബ് കൊണ്ടുവരുന്നത് തദ്ദേശീയരും വിദേശീയരുമായ ഇന്ത്യന്‍ വംശജര്‍ക്ക് ആശ്വസമാകുകയാണ്.ആദ്യമായിട്ടാണ് 7 ഇന്ത്യന്‍ ചാനലുകള്‍ സിംഗപ്പൂരിലേക്ക് ഒരുമിച്ചു എത്തിക്കുന്നത് എന്നത് ഇന്ത്യന്‍ കേബിള്‍ ടിവി ഉപഭോക്താക്കളുടെ വര്‍ധനയാണ് സൂചിപ്പിക്കുന്നത് .എന്നാല്‍ ഒരു മലയാളം ചാനല്‍ പോലും ലിസ്റ്റില്‍ ഇടം പിടിക്കാത്തത് കടുത്ത നിരാശയാണ് മലയാളികളില്‍ ഉണ്ടാക്കിയിരിക്കുന്നത് .സിംഗപ്പൂരിലെ മലയാളികളുടെ എണ്ണത്തെപ്പറ്റിയും, രണ്ട്മാതൊരു ചാനലിന്‍റെ ആവശ്യകതയെപ്പറ്റിയും സ്റ്റാര്‍ഹബിനു കൂടുതല്‍ അറിവില്ല എന്നതാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത് .
 
ലൈഫ് ഓക്കേ , എന്‍ഡിടിവി 24×7,എന്‍ഡിടിവി ഗുഡ് ടൈംസ്‌ ,വെര്‍ണ ,വി തമിഴ് ,സീ ഖാന ഖസാന ,സീ ടിവി എച്ച് ഡി എന്നീ ഏഴ് ചാനലുകളാണ് ഒക്ടോബര്‍ മുതല്‍ സിംഗപ്പൂരില്‍ നിന്ന് സംപ്രേഷണം ചെയ്യപ്പെടുന്നത് .വന്‍ ഓഫറുകളും സ്റ്റാര്‍ ഹബ് പ്രഖ്യാപിച്ചിട്ടുണ്ട് .തമിഴ്  ,ഹിന്ദി എന്നീ ഭാഷയിലെ ചാനലുകളാണ് ഇതില്‍ കൂടുതലും എന്നതു പൊതുവേ അന്ഗീകരിക്കപ്പെടുമ്പോള്‍ തന്നെ കന്നഡ ,തെലുങ്ക് ചാനല്‍ ആയ 'വെര്‍ണ' ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു മലയാളം ചാനല്‍ പോലും കൊണ്ട് വരാത്തത് തികച്ചും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. പുതിയൊരു മലയാളം ചാനല്‍ കൊണ്ട് വരുന്നതിന് വേണ്ട എല്ലാ പിന്തുണയും പ്രവാസി എക്സ്പ്രസ് നല്‍കുമെന്ന് മുഖ്യപത്രാധിപര്‍ അറിയിച്ചു . അടുത്തിടെ നടത്തിയ മലയാളം ചാനല്‍ അഭിപ്രായ സര്‍വ്വേ റിസള്‍ട്ട് പ്രവാസി എക്സ്പ്രസ്‌ അധികൃതര്‍ക്ക് കൈമാറിയിരുന്നു..
 
ഇതോടെ 19 പഴയ ഇന്ത്യന്‍ ചാനലും പുതിയ 7 ചാനലും കൂടെ 26 വിവിധ ഇന്ത്യന്‍ ഭാഷയിലുള്ള ചാനലുകളാണ് സിംഗപ്പൂരിലേക്ക് സ്റ്റാര്‍ ഹബ് എത്തിച്ചിരിക്കുന്നത് .ഇതില്‍ സിംഗപ്പൂരിലെ തന്നെ തമിഴ് ഭാഷയിലുള്ള തദ്ദേശീയ ചാനലുകളും പെടുന്നു .സിംഗപ്പൂരില്‍ വിവിധ ഇന്ത്യന്‍ ഭാഷയിലുള്ള ചാനലുകള്‍ക്ക് കൂടുതല്‍ ആവശ്യകത ഉണ്ടാകുന്നതയാണ് സ്റ്റാര്‍ ഹബ് വക്താക്കള്‍ അറിയിക്കുന്നത് .