ജാനുവായി ഭാവന, രാമചന്ദ്രനായി ഗണേഷ്; 99 ന്‍റെ ലൊക്കേഷന്‍ ചിത്രങ്ങള്‍: വൈറൽ

0

വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച പ്രണയത്തിന്‍റെ പുതിയ സമവാക്യങ്ങൾ പറഞ്ഞ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു 96. ചിത്രം മലയാളത്തിലും തമിഴിലും ഒരേപോലെ സൂപ്പർ ഹിറ്റായിരുന്നു.

നഷ്ടപ്രണയത്തിന്‍റെ കഥ പറഞ്ഞ സി. പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുകയാണെന്നും ഭാവനയും, ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളെന്നുമുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നതാണ്.

99 എന്നുപേരിട്ട സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ഭാവനയുടെയും ഗണേഷിന്‍റെയും ഗെറ്റപ്പുകളും പുറത്തുവിട്ടിരിക്കുന്നു.

പ്രീതം ഗുബ്ബിയാണ് സംവിധാനം. റോമിയോ എന്ന കന്നട ചിത്രത്തിന് ശേഷം ഭാവനയും ഗണേഷും ഒന്നിക്കുന്ന ചിത്രമാണിത്. ഒരിടവേളയെക്ക് ശേഷം ഭാവന വീണ്ടും വെള്ളിത്തിരയിലെത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.