നടി ശ്രീപ്രദ കോവിഡ് ബാധിച്ച് മരിച്ചു

0

മുംബൈ∙ ബോളിവുഡ്, ഭോജ്പുരി നടി ശ്രീപ്രദ (54) കോവിഡ് ബാധിച്ച് മരിച്ചു. സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്.

എണ്‍പതുകളിലും തൊണ്ണൂറുകളിലും നിരവധി ഹിന്ദി, ഭോജ്പുരി സിനിമകളില്‍ വേഷമിട്ടിരുന്നു. ‘ഷോലെ ഓര്‍ തൂഫാന്‍, പൂര്‍ണ പുരുഷ്, ബട്‌വാര, ധരംസങ്കട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ടിവി ഷോകളിലും വേഷമിട്ടിട്ടുണ്ട്.