പ്രവാസിയായിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു

0

റിയാദ്: മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മദീനയിലെ ജർമൻ ആശുപത്രിയിൽ മരിച്ചത്.

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു.അസുഖം മൂർച്ഛിച്ചതിനാൽ മദീനയിലെ ജർമൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം സംഭവിച്ച് മരിച്ചു.

യാംബു നവോദയ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അൽദോസരി യൂനിറ്റിൽ പ്രവർത്തകനായിരുന്നു. അനൂപ് പ്രവാസിയാകുന്നതിന് മുമ്പ് ഡി.വൈ.എഫ്.ഐ പുനലൂർ ഏരിയാ സെക്രട്ടറിയായിരുന്നു. പരേതനായ ഷാജിയാണ് പിതാവ്. മാതാവ്: സുജാത. അവിവാഹിതനാണ്.