ഗര്‍ഭച്ഛിദ്രത്തിന് 24 ആഴ്ച വരെ അനുമതി; നിയമ ഭേദഗതിക്ക് കേന്ദ്രം

0

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി (ആറ് മാസമാക്കി) ഉയര്‍ത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിൽ 20 മാസമാണ് ഗർഭഛിദ്രത്തിന് അനുവദിക്കുന്ന ഏറ്റവും ഉയർന്ന് സമയ പരിധി.

ഇതിനായി മെഡിക്കൽ ടെര്‍മിനേഷൻ ഓഫ് പ്രഗ്നന്‍സി നിയമം 1971 ഭേദഗതി ചെയ്യാനാണ് തീരുമാനം. ഇത് വ്യവസ്ഥചെയ്യുന്ന ബില്‍‌ പാർലമെന്റിവന്റ അടുത്ത സെഷനിൽ അവതരിപ്പിക്കാനാണ നീക്കം. ഗർഭഛിദ്രത്തിന്റെ ഉയർന്ന പരിധി ഉയർർത്തുന്നത് ഗർഭധാരണത്തെ സുരക്ഷിതമായി അവസാനിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനും പ്രത്യുത്പാദന പ്രകൃയയിൽ സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേൽ അവകാശം ഉറപ്പാക്കുകയും ചെയ്യുമെന്ന് മന്ത്രി സഭാ തിരുമാനങ്ങൾ പങ്കുവവച്ച് കൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.

ബലാത്സംഗത്തിനിരയായ കുട്ടികള്‍ക്കോ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉടനെത്തന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗര്‍ഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.