മൈലാഞ്ചി കല്യാണത്തിൽ അതിസുന്ദരിയായി ഭാമ

0

നടി ഭാമയുടെ വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയാകെ വൈറലായിക്കൊണ്ടിരിക്കയാണ്. മഞ്ഞ വസ്ത്രത്തിൽ അതിസുന്ദരിയായ ഭാമയെ ചിത്രങ്ങളിൽ കാണാം. താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം കോട്ടയം വിൻസർ കാസിൻ ഹോട്ടലിൽ വെച്ചായിരുന്നു ഭാമയുടേയു അരുണിന്റേയും മെഹന്തി ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. അരുണിന്റെ കൈയും പിടിച്ചാണ് ഭാമ ചടങ്ങിനെത്തിയത്. വളരെ ലളിതമായ ആഘോഷമായിരുന്നു ഒരുക്കിയിരുന്നത്.

ഇപ്പോഴിത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി പറഞ്ഞ് തരം എത്തിയിരിക്കുകയാണ്. മെഹന്തി ആഘോഷ ദിനത്തിലെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കൊണ്ടായിരുന്നു താരം നന്ദി അറിയിച്ചത്. മെഹന്തി കൈകകളെ അലങ്കരിക്കുന്നു, ഇത് ജീവിത്തിന് പുതിയ നിറമേകുന്നു . മെഹന്തി രാത്രി അതി മനോഹരമാക്കി തന്ന സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഏറെ നന്ദി- ഭാമ കുറിച്ചു.

ദുബായിയിൽ ബിസിനസുകാരനായ അരുൺ ചേർത്തല സ്വദേശിയാണ്. പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചതാണെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭാമ പറഞ്ഞിരുന്നു. ഇപ്പോൾ തങ്ങൾ പ്രണയത്തിന്റെ മൂഡിൽ ആണെന്നും വിവാഹത്തിനു ശേഷമുളള പ്രണയം സുന്ദരമാണെന്നും ഭാമ പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ഭാമയുടെ സഹോദരി ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ.