നടി കോഴിക്കോട് ശാരദ അന്തരിച്ചു

0

കോഴിക്കോട്: പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്.

1979ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ചു. അമേച്വര്‍ നാടക രംഗത്തും സീരിയല്‍ രംഗത്തും സജീവമായിരുന്നു.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക്. എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്.