രജനീകാന്ത് ആശുപത്രിയില്‍നിന്നും വീട്ടിലേക്കു മടങ്ങി

0

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്നു മടങ്ങിയത്. വീട്ടില്‍ തിരിച്ചെത്തിയതായി ഞായറാഴ്ച രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റ് ചെയ്തു.

തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തക്കുഴലില്‍ തടസ്സം കണ്ടെത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഞായറാഴ്ച രാവിലെ ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.