കേരളത്തിലെ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവമൂര്‍ത്തി ദര്‍ശനം സിംഗപ്പൂരില്‍. 06-07-2017 മുതല്‍ 09-07-2017 വരെ പി.ജിപി ഹാള്‍ ശ്രീ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രാങ്കണത്തില്‍ ആണ് ദര്ശനം ഒരുക്കിയിരിക്കുന്നത്.

നാനാജാതി മതസ്ഥരുടെയും അഭയകേന്ദ്രമായി വിളിപ്പുറത്തമ്മയായ ദേവി സമൂജ്ജ്വലമായ ഉദയകിരണങ്ങള്‍ പോലെ മര്‍ത്ത്യന്‍റെ മനസ്സിലെ ഭക്തിയുടെ നൂറുനൂറ് കമലദളങ്ങള്‍ ദേവിയുടെ കരുണാകടാക്ഷത്താല്‍ തൊട്ടുണരുന്നത്. അന്ധകാരത്തെ വകഞ്ഞു മാറ്റുന്ന അഗ്നിജ്വാല പോലെ അജ്ഞാനത്തിന്‍റെയും തമസ്സിന്‍റെയും ഭാവങ്ങളെ അമ്മയുടെ നാമജപം ഉന്മൂലനം ചെയ്യുന്നു. എത്രയെത്ര അത്ഭുതങ്ങളാണ് “സ്ത്രീകളുടെ ശബരിമല” എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ദേവിയുടെ തിരുനടയില്‍ നടക്കുന്നത്. സിംഗപ്പൂര്‍ നിവാസികള്‍ക്ക് അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭവിക്കുവാനുള്ള അവസരം ഒരിക്കല്‍കൂടി ഉണ്ടായിരിക്കുകയാണ്

ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ പുഷ്പ സമര്‍പ്പണം, മഹാഗുരുതി എന്നീ വിശേഷാല്‍ വഴിപാടുകളും ഭക്തജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കാവുന്നതാണ്. ഗായത്രീ മന്ത്രത്താലുള്ള വിശേഷാല്‍ ഹോമം ഉള്‍പ്പടെയുള്ള എല്ലാ വഴിപാടുകളിലും ഭക്തജങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ചക്കുളത്തുകാവ്‌ ക്ഷേത്രത്തിന്‍റെ മുഖ്യ കാര്യദര്‍ശിയും, ആത്മീയാചാര്യനുമായ ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ തിരുമേനിയും,  ചക്കുളത്തുകാവ്‌ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും, ക്ഷേത്ര മുഖ്യ പുരോഹിതനുമായ ശ്രീ മുഖ്യമണിക്കുട്ടന്‍ തിരുമേനിയും, ജയസൂര്യ തിരുമേനിയും പൂജകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകുക: ഹരീഷ്: 9100 8400 , Ajay: 92387500

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.