നടന്‍ റോണ്‍സണ്‍ വിന്‍സെന്റ് വിവാഹിതനായി; വധു ബാലതാരമായി തിളങ്ങിയ നീരജ

0

നടന്‍ റോണ്‍സണ്‍ വിന്‍സെന്റ് വിവാഹിതനായി. ബാലതാരമായി ശ്രദ്ധ നേടിയ നീരജയാണ് വധു. . വംശം, കണ്ണേ മടങ്ങുക എന്നീ സിനിമകളിൽ ബാലതാരമായി തിളങ്ങിയ താരമായ നീരജ ഇപ്പോള്‍ ഡോക്ടറാണ്. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.

കണ്ണേ മടങ്ങുക എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നടിയാണ് നീരജ. ‘‘ഞങ്ങളുടെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നത്. ഇങ്ങനെ ഒരു കുട്ടിയുണ്ട്, താൽപര്യമുണ്ടെങ്കിൽ സംസാരിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞങ്ങള്‍ നേരിൽ കണ്ടു. ഇഷ്ടമായെങ്കിൽ വീട്ടിൽ വന്നു ചോദിക്കാൻ നീരജ പറഞ്ഞു. അവര്‍ യെസ് പറയുമോ നോ പറയുമോ എന്നൊന്നും കക്ഷിക്ക് ഉറപ്പുണ്ടായിരുന്നില്ല. കാസ്റ്റ് പ്രശ്നമാകുമോ എന്ന പേടിയുണ്ടായിരുന്നു. ഞങ്ങൾ രണ്ട് മതത്തിൽപെട്ടവരാണ്.’

‘പക്ഷേ അവരുടെ വീട്ടിൽ ഓക്കെ ആയിരുന്നു. എന്റെ വീട്ടിലും കാര്യം അവതരിപ്പിച്ചു. അവർക്കും സമ്മതം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നീരജുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് എല്ലാവരും കൂടി വന്നു. രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു. ഞാൻ ഇപ്പോള്‍ ഒരു തെലുങ്ക് സീരിയലിന്റെ തിരക്കിലാണ്.’

പക്ഷേ പുള്ളിക്കാരിക്ക് പഠനത്തിനായിരുന്നു മുന്‍ഗണന. അങ്ങനെയാണ് അഭിനയം വിട്ട് പഠനത്തിലേക്ക് തിരിഞ്ഞത്. ഇനി എന്തായാലും നീരജ അഭിനയരംഗത്തേക്കുണ്ടാകാന്‍ സാസാധ്യതയില്ല. കാരണം ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണ് അവള്‍ ഇന്ന് ചെയ്യുന്നത്.” റോണ്‍സണ്‍ പറഞ്ഞു.

‘മാസത്തിൽ 15 ദിവസം ഹൈദരാബാദിൽ ഷൂട്ടിങ്ങാണ്. അതിന്റെ ഓട്ടത്തിനിടയിലായിരുന്നു വിവാഹത്തിന്റെ ഒരുക്കങ്ങൾ. എങ്കിലും എല്ലാം ഭംഗിയായി തന്നെ നടന്നു. വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഈ മാസം 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്ന്’’.– റോൺസൺ വിവാഹത്തെക്കുറിച്ച് മനസ്സ് തുറന്നു.

സംവിധായകന്‍ എ.വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. മഞ്ഞുകാലവും കഴിഞ്ഞ്, മുമ്പേ പറക്കുന്ന പക്ഷികള്‍ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധ നേടിയ ബാലതാരമായിരുന്നു നീരജ.

ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് റോണ്‍സണ്‍. തെലുങ്കിലും പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനാണ്.