അശ്വതി ശ്രീകാന്തിന് പെൺകുഞ്ഞ് പിറന്നു

0

നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന് പെൺകുഞ്ഞ് പിറന്നു. സമൂഹമാധ്യമത്തിലൂടെയാണ് അശ്വതി ഈ സന്തോഷവാര്‍ത്ത പങ്കുവച്ചത്.

‘‘അതെ. അവൾ എത്തിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം. ആശംസയും സ്നേഹവും പ്രാ‍ർഥനയും പിന്തുണയും അറിയിച്ചവർക്ക് നന്ദി’’ – അമ്മയുടെ വിരലുകൾ പിടിച്ചുള്ള കുഞ്ഞിക്കൈ ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചു.

താരത്തിന്റെ ബേബി ഷവർ ചിത്രങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അശ്വതിയുടെയും ശ്രീകാന്തിന്റെയും രണ്ടാമത്തെ കുഞ്ഞാണിത്. മൂത്തമകൾ പദ്മ.