‘ഞാനൊരിക്കലും കരുതിയില്ല നീയായിരിക്കും ആ ആളെന്ന്’; പ്രണയദിനത്തിൽ കുറിപ്പുമായി ഭാവന

0

വാലന്റൈന്‍സ് ദിനത്തില്‍ ഭർത്താവ് നവീന് പ്രണയാശംസകള്‍ നേർന്ന് ഭാവന. തെന്നിന്ത്യൻ താരസുന്ദരി ഭാവന. ഭർത്താവ് നവീൻ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന്റെ പ്രണയാർദ്രമായ ഓർമകള്‍ക്കൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും ഭാവന പങ്കുവെച്ചിട്ടുണ്ട്. ഔദ്യോഗിക ബന്ധത്തില്‍ തുടങ്ങി സൗഹൃദം ആരംഭിച്ചതും അതു പതിയെ പ്രണയത്തിലേക്കു വഴി മാറിയതും ഇന്‍സ്റ്റഗ്രാം കുറിപ്പിലുണ്ട്.

”2011ല്‍ ആദ്യമായി കാണുമ്പോള്‍ ഞാനൊരിക്കലും കരുതിയില്ല നീ ആയിരിക്കും ആ ആളെന്ന്. ഒരു നിര്‍മാതാവ്-നടി എന്ന ബന്ധത്തില്‍ നിന്നും അതിവേഗം നമ്മൾ നല്ല സുഹൃത്തുക്കളായി മാറി. നല്ല ബന്ധങ്ങള്‍ ആരംഭിന്നത് സൗഹൃദത്തില്‍ നിന്നാണെന്ന് പറയുന്നതു പോലെ ! ”

വിഷമഘട്ടങ്ങളിൽ ഒന്നിച്ചു നിന്നതും പ്രതിസന്ധികളെ നേരിട്ടതുമായ ഓര്‍മകളും വൈകാരികമായ കുറിപ്പിലുണ്ട്.‘‘നമ്മൾ പ്രണയിക്കാൻ തുടങ്ങിയിട്ട് 9 നീണ്ട വർഷങ്ങൾ ആയിരിക്കുന്നു. കണ്ണുനീരിലൂടെ വരെ നമ്മള്‍ കടന്നു പോയി. പക്ഷേ, കൂടുതൽ ശക്തരായി നമ്മൾ ഒന്നിച്ചു നിന്നു. എല്ലാ പ്രതിബന്ധങ്ങൾക്കെതിരെയും നമ്മൾ പോരാടും. എല്ലാ പ്രതിസന്ധികളിലും നമ്മൾ ഒരുമിച്ച് നിൽക്കും. നിങ്ങൾ നിങ്ങളായിരിക്കുന്നതിൽ നന്ദി. എല്ലാറ്റിനുമുപരിയായി ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. #എന്നും എന്റേതു മാത്രം #എല്ലാദിവസവും പ്രണയദിനം.

2018 ജനുവരി 28ന് ആയിരുന്നു നവീന്റെയും ഭാവനയുടേയും വിവാഹം.