എന്റെ തടി ഓർത്ത് ആരും വിഷമിക്കേണ്ട; നിങ്ങളും എല്ലാം തികഞ്ഞവരല്ല: സനുഷ

0

ബോഡി ഷെയ്മിങ്ങിനെതിരേ പ്രതികരണവുമായി നടി സനുഷ. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നു.

“എന്റെ തടിയെക്കുറിച്ച് സൂചിപ്പിക്കുന്നവരോട്, അതിനെക്കുറിച്ചോർത്ത് എന്നേക്കാളധികം വ്യാകുലപ്പെടുന്നവരോട്, ശരീരഭാരം കുറഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നിൽക്കാൻ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ ചൊറിയാൻ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഒന്നോർക്കുക, നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. നിങ്ങളും എല്ലാം തികഞ്ഞവരല്ല.’ സനുഷയുടെ കുറിപ്പിൽ പറയുന്നു.

ബാലതാരമായി സിനിമയിലേക്ക് എത്തിയയാളാണ് സനൂഷ. മമ്മൂട്ടി ചിത്രമായ ദാദാ സാഹേബിലാണ് സനൂഷ ആദ്യമായി മുഖം കാണിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ ബാലതാരമായി തിളങ്ങിയ സനുഷ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയായിരുന്നു. ജേഴ്സി എന്ന തെലുങ്ക് സിനിമയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്.