സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയ്ക്ക് വൈ കാറ്റ​ഗറി സുരക്ഷ

0

സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനെവാലയ്ക്ക് വൈ കാറ്റ​ഗറി സുരക്ഷ നൽകും. കേന്ദ്ര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവൺമെന്റ് ആൻഡ് റെ​ഗുലേറ്ററി അഫേഴ്സ് വിഭാ​ഗം ഡയറക്ടർ പ്രശാന്ത് കുമാർ സിം​ഗ് സിഇഒ അദർ പൂനെവാലെയ്ക്ക് സുരക്ഷ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർത്ഥിച്ചിരുന്നു. ഏപ്രിൽ 16ന് നടത്തിയ ഈ അഭ്യർത്ഥന മാനിച്ചാണ് സുരക്ഷ നൽകിയിരിക്കുന്നത്.

കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അദർ പൂനെവാലയ്ക്ക് ഭീഷണികൾ ലഭിക്കുന്നുണ്ടെന്നും സുരക്ഷ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ പറഞ്ഞിരുന്നു.

ഇന്ത്യയിൽ നിലവിൽ ഉപയോ​ഗത്തിലുള്ള രണ്ട് കൊവിഡ് വാക്സിനുകളിലൊന്നായ കൊവിഡ്ഷീൽഡ് നിർമിച്ചത് സിറം ഇൻസ്റ്റിറ്റ്യൂട്ടാണ്.