ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു

0

ശാസ്ത്രം കരുതിയതിനേക്കള്‍ വേഗത്തില്‍ അത് സംഭവിക്കുന്നു.അതെ ആഫ്രിക്കന്‍ ഭൂഖണ്ഡം അതിവേഗം രണ്ടായി പിളരുന്നു. ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഈ വിള്ളല്‍ പ്രത്യേക്ഷപ്പെടുന്നത് എന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ഈ വേര്‍പെടല്‍ പൂര്‍ത്തിയാകുമ്പോള്‍ സൊമാലിയ, എത്തോപ്യ, കെനിയ, താന്‍സാനിയ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം ഒരു പുതിയ ഭൂഖണ്ഡമായി മാറും. വര്‍ഷങ്ങള്‍ക്കകം ആഫ്രിക്കയ്ക്കും കൊമ്പിനുമിടയില്‍ ഇന്ത്യന്‍ മഹസമുദ്രം ഇരച്ചുകയറും.

കെനിയ, സൊമാലിയ, താന്‍സാനിയ എന്നിവ ഉള്‍പ്പെടുന്ന ആഫ്രിക്കായുടെ കൊമ്പ് എന്ന് അറിയപ്പെടുന്ന ഭാഗമാണ് ഇപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന അതിവേഗം വേര്‍പെടുന്നത്. കെനിയായിലെ തിരക്കേറിയ ഹൈവേയായ മായ്മാഹിയു- നരോക് പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തില്‍ 50 അടി ആഴത്തില്‍ 20 മീറ്റര്‍ വീതിയില്‍ വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
ഈ പ്രതിഭാസം പൂര്‍ത്തിയാകാന്‍ 5 കോടി വര്‍ഷങ്ങള്‍ എടുക്കും. ഇത്തരം ശക്തിയേറിയ പ്രതിഭാസങ്ങളുടെ പ്രഭവകേന്ദ്രം ഭൂമിക്കടിയിലായതിനാല്‍ ഈ പ്രതിഭാസത്തെ തടയാന്‍ മനുഷ്യനു നിലവിലെ സാങ്കേതിക വിദ്യ കൊണ്ടു സാധ്യമല്ല. നിലവില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ നിന്നു ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്കു മാറി താമസിക്കാന്‍ തുടങ്ങി കഴിഞ്ഞു.