ഹരിതവിപ്ലവത്തിന്റെ തുടക്കം….

0

മംഗലുരു: ആരോഗ്യകരമായ ഒരു കാര്ഷികസംസ്കാരത്തിന്റെ് പുനര്‍-നിര്മ്മാണത്തിനായി ഇതാ, ഒരു വിദ്യാലയം തുടക്കം കുറിച്ചിരിക്കുന്നു. കുട്ടികള്ക്ക് കാര്ഷികവിജ്ഞാനം പകര്ന്നു നല്കാന്‍ “കാര്ഷിക ശാസ്ത്രം” പാഠൃപദ്ധതിയില്‍ നിര്ബന്ധമായി ഉള്പ്പെടുത്തി, മാതൃക ആയിരിക്കുകയാണ് മംഗാലുരുവിലെ ശാരദ വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍.
ശ്രീ എംബി പുരാണിക് അധ്യക്ഷനായുള്ള സ്കൂള്‍ സമുച്ചയത്തില്‍ അഞ്ചു മുതല്‍ പത്താം ക്ലാസ്സുവരെയാണ് “അഗ്രി-സയന്സ് നിര്ബന്ധിത പാഠൃവിഷയമായി ഉള്പ്പെ ടുത്തിയിരിക്കുന്നത്. എല്ലാ ക്ലാസുകളിലും കൃഷിയെക്കുറിച്ചുള്ള ക്ലാസ്റൂം തിയറികള്ക്കു പുറമേ, പ്രാക്റ്റിക്കല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.

സിബിഎസ്ഇ സിലബസ്സില്‍ പ്രവര്ത്തിക്കുന്ന ഈ സ്കൂളില്‍ ഇപ്പോള്‍ തന്നെ കുട്ടികളുടെ മേല്നോട്ടത്തില്‍ വളരുന്ന സമൃദ്ധമായ പച്ചക്കറിത്തോട്ടം ഉണ്ട്. ജൈവ കൃഷിരീതികളും മഴവെള്ള സംരക്ഷണരീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള തീര്ത്തും ആരോഗ്യകരമായ ഈ പാഠൃപദ്ധതി ഏവര്ക്കും മാതൃകയാക്കാവുന്ന ഒന്നാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.