വിമാന കമ്പനികള്‍ കണ്ണൂരിലേക്ക് , പുതിയ സര്‍വീസുകളില്ലാതെകോഴിക്കോടും ,കൊച്ചിയും തിരുവനന്തപുരവും .

0

കൊച്ചി : ഗോ എയര്‍ കണ്ണൂരില്‍ നിന്ന് ദിവസേന പുതിയ സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും ,അതിനെ വെല്ലുവിളിച്ചുകൊണ്ട് ഇന്‍ഡിഗോ അതെ റൂട്ടുകളില്‍ മത്സരം നടത്തുകയും ചെയ്യുന്ന കാഴ്ച കണ്ണൂര്‍ എയര്‍പോര്‍ട്ടിനു ഗുണം ചെയ്യുകയാണ് .സാധാരണ മന്ദഗതിയില്‍ സര്‍വീസുകള്‍ ഉയര്‍ത്തുന്ന ഗോ എയര്‍ കണ്ണൂരിനെ ഒരു ഹബായി മാറ്റാനുള്ള ശ്രമവും നടത്തുന്നുണ്ട് .ഇതു മുന്നില്‍ കണ്ടാണ്‌ ഇന്‍ഡിഗോ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാന്‍ നിര്‍ബന്ധിതമായത് .

പുതിയ എയര്‍പോര്‍ട്ടിലേക്ക് വിമാന കമ്പനികള്‍ ഒഴുകിയെത്തുമ്പോള്‍ കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ പലതും കുറയുന്നതാണ് കാണുന്നത് .അതേസമയം കൊച്ചിയിലേക്കും തിരുവനന്തപുരംത്തേക്കും അടുത്ത കാലത്തായി പുതിയ സര്‍വീസുകളുടെ അറിയിപ്പുകളും ഉണ്ടാകുന്നില്ല .എന്തായാലും കേരള വ്യോമയാന മേഖലയ്ക്കു പുത്തന്‍ ഉണര്‍വാണ് പുതിയ എയര്‍പോര്‍ട്ടിന്റെ വരവ് നല്‍കിയിരിക്കുന്നത് .