പൗരത്വ നിയമ ഭേദഗതിയെ അനകൂലിച്ചുള്ള റാലിക്കായി അമിത് ഷാ കേരളത്തിലേക്ക്

0

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനകൂലിച്ചുള്ള റാലിയില്‍ പങ്കെടുക്കാന്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലേക്ക്. ഈ മാസം 15-ന് ശേഷമായിരിക്കും അമിത് ഷാ കേരളത്തിലെത്തുക. മലബാര്‍ മേഖലയില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും.

മലബാറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്താവുന്നതിനിടെയാണ് മലബാറില്‍ തന്നെ റാലി നടത്താന്‍ ബി.ജെ.പി ആലോചിക്കുന്നത്. ഇവിടെ എവിടെയാണ് റാലി നടത്തുക എന്നത് തീരുമാനമായിട്ടില്ല. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ഈ മാസം 15 മുതല്‍ 25 വരെ പ്രചാരണ പരിപാടികള്‍ നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. പ്രചാരണത്തിനായി ജനജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. പഞ്ചായത്ത് തലത്തില്‍ റാലികളും ജനസമ്പര്‍ക്ക പരിപാടികളും നടത്തും. ആര്‍എസ്എസും പ്രചാരണ പരിപാടികളില്‍ സജീവാമായിരിക്കും.

പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നിയമത്തെ എതിര്‍ത്ത് പ്രചാരണ പരിപാടികൾ പാടികൾ സംഘടിപ്പിച്ചു.സംഘടിപ്പിച്ചു. ഒത്തൊരുമിച്ചുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കും ചെയ്തു.

നിയമത്തെ അനുകൂലിച്ച ഗവര്‍ണര്‍ക്കെതിരെയും കേരളത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. ഈ സാഹചര്യങ്ങളിലാണ് അമിത് ഷായെ തന്നെ പങ്കെടുപ്പിച്ച് കൊണ്ട് പ്രചാരണങ്ങള്‍ നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായ മറ്റു സംസ്ഥാനങ്ങളിലെ റാലികളിലും അമിത് ഷാ പങ്കെടുത്ത് വരുന്നുണ്ട്.