സ്വിങ് ബോൾ മാന്ത്രികൻ ഇ​ർ​ഫാ​ൻ പ​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു

0

ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ ഇ​ർ​ഫാ​ൻ പ​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​ർ​റ്റു​ക​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്നു​വെ​ന്ന് പ​ത്താ​ൻ അ​റി​യി​ച്ചു. പ​രി​ക്കും ഫോ​മി​ല്ലാ​യ്മ​യും മൂ​ലം ഏ​റെ​ക്കാ​ല​മാ​യി ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന പ​ത്താ​ൻ 2017നു ​ശേ​ഷം ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ലും ക​ളി​ച്ചി​ട്ടി​ല്ല.

2003ല്‍ ​ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​യാ​ണ് പ​ത്താ​ൻ അ​ര​ങ്ങേ​റി​യ​ത്. അന്ന് അദ്ദേഹത്തിന് വെറും 19 വയസായിരുന്നു പ്രായം. ആ​ദ്യ ടെ​സ്റ്റി​ല്‍ പ​ക്ഷേ, ഒ​രു വി​ക്ക​റ്റ് വീ​വ്ത്താ​ൻ മാ​ത്ര​മേ പ​ത്താ​നാ​യു​ള്ളു. എ​ന്നാ​ൽ പി​ന്നീ​ട് അ​ങ്ങോ​ട്ട് പ​ത്താ​ൻ‌ ഇ​ന്ത്യ​യു​ടെ കു​ന്ത​മു​ന​ക​ളി​ലൊ​ന്നാ​യി മാ​റി. 2006ലെ ​പാ​ക് പ​ര്യ​ട​ന​ത്തി​ൽ പ​ത്താ​ൻ കൊ​ടു​ങ്കാ​റ്റാ​യി. ക​റാ​ച്ചി ടെ​സ്റ്റി​ല്‍ ആ​ദ്യ ഓ​വ​റു​ക​ളി​ല്‍ ഹാ​ട്രി​ക്കു​മാ​യി തി​ള​ങ്ങി​യ പ​ത്താ​ന്‍ ഏ​ക​ദി​ന​ത്തി​ലും പി​ന്നീ​ടു​വ​ന്ന ട്വ​ന്‍റി- 20യി​ലും ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി.

സ്വിം​ഗു​ക​ളാ​യി​രു​ന്നു പ​ത്താ​ന്‍റെ ബോ​ളിം​ഗി​ലെ പ്ര​ത്യേ​ക​ത. ഒ​രു​വേ​ള, പാ​ക് ബൗ​ളിം​ഗ് ഇ​തി​ഹാ​സം വ​സീം അ​ക്ര​ത്തോ​ട് പോ​ലും പ​ത്താ​നെ ആ​രാ​ധ​ക​ർ താ​ര​ത​മ്യ​പ്പെ​ടു​ത്തി. 2007ലെ ​ആ​ദ്യ ട്വ​ന്‍റി- 20 ലോ​ക​ക​പ്പി​ലും പ​ത്താ​ന്‍റെ പ്ര​ക​ട​നം ടീ​മി​ന് മു​ത​ൽ കൂ​ട്ടാ​യി. പി​ന്നീ​ട് ഓ​ൾ​റൗ​ണ്ട​ർ പ​രി​വേ​ഷ​മാ​യി​രു​ന്നു പ​ത്താ​ന്. എ​ന്നാ​ൽ, ബാ​റ്റിം​ഗി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തി​യ​തോ​ടെ പ​ത്താ​ന്‍റെ ബോ​ളിം​ഗി​ന്‍റെ മൂ​ർ​ച്ച കു​റ​ഞ്ഞു. ഇ​തോ​ടെ ടീ​മി​ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി​യും തു​റ​ന്നു.

പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ നീ​ല​ക്കു​പ്പാ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യെ​ങ്കി​ലും പ​ഴ​യ ​പ്ര​താ​പ​ത്തി​ന്‍റെ നി​​ഴ​ൽ പോ​ലു​മാ​കാ​ൻ പ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ടീ​മി​ൽ നി​ന്ന് ത​ഴ​യ​പ്പെ​ട്ടു. എ​ന്നാ​ൽ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു പ​ത്താ​ൻ. ഡ​ൽ​ഹി​ക്കും, പ​ഞ്ചാ​ബി​നു​മെ​ല്ലാം വേ​ണ്ടി കു​പ്പാ​യ​മ​ണി​ഞ്ഞ പ​ത്താ​ന് ഫോം ​ന​ഷ്ടം ഇ​വി​ടെ​യും വി​ന​യാ​യി. 2017നു ​ശേ​ഷം ഒ​രു ഐ​പി​എ​ൽ മ​ത്സ​രം പോ​ലും പ​ത്താ​ൻ ക​ളി​ച്ചി​ട്ടി​ല്ല.

ഒരു മദ്രസ അധ്യാപകന്റെ മകനായി വഡോദരയിൽ ജനിച്ചുവീണ ഇർഫാൻ പഠാന്റെ ഇന്ത്യൻ ടീം അരങ്ങേറ്റം ആരാധകരുടെ ആവേശമായിരുന്നു അന്ന്. പന്തിനെ  സ്വിങ് ചെയ്യാനുള്ള കഴിവുകൊണ്ടാണ് ആരാധകരുടെ ഹൃദയങ്ങളിൽ സ്ഥാനം നേടിയവൻ. ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടിയമന്ത്രികൻ.

2006 ൽ കറാച്ചിയിൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയതാണ് പാക്കിസ്ഥാൻ. പഠാന്റെ ആദ്യ ഓവറിലെ മൂന്നു ബോളും ഡോട് ബോൾ. നാലാം പന്തിൽ സൽമാൻ ബട്ട്, അഞ്ചാം പന്തിൽ യൂനിസ് ഖാൻ, അവസാന പന്തിൽ മുഹമ്മദ് യൂസഫ്. മൂന്നും ലോകോത്തര ബാറ്റ്‌സ്മാൻമാർ. മൂന്നുപേർക്കും പന്ത് ശരിക്കു കാണാൻ പോലും അവസരം നൽകാതെയാണ് പഠാൻ പൂജ്യത്തിന് മൂന്ന് എന്ന സ്‌കോർ ബോർഡ് സൃഷ്ടിച്ചത്.

ഇ​ന്ത്യ​ക്കാ​യി 29 ടെ​സ്റ്റു​ക​ളി​ൽ പ​ന്തെ​റി​ഞ്ഞ പ​ത്താ​ന്‍ 100 വി​ക്ക​റ്റും 1,105 റ​ണ്‍​സും നേ​ടി. 120 ഏ​ക​ദി​ന​ങ്ങ​ളി​ൽ നി​ന്ന് 173 വി​ക്ക​റ്റു​ക​ൾ പി​ഴു​ത പ​ത്താ​ൻ 1,544 റ​ൺ​സും നേ​ടി. 24 ട്വ​ന്‍റി- 20 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 172 റ​ണ്‍​സും 28 വി​ക്ക​റ്റു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. നി​ല​വി​ൽ കശ്മീർ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നും മെ​ന്‍റ​റു​മാ​ണ് പ​ത്താ​ൻ.