ജോജുവിനെ ആക്രമിച്ച സംഭവം: ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

0

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി.ജെ. ജോസഫ് അറസ്റ്റിലായിരുന്നു.

കാര്‍ തകര്‍ത്ത കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായിരുന്നു. കേസില്‍ ഒരാളെ അറസ്റ്റുചെയ്യുകയും മറ്റു നേതാക്കള്‍ക്കെതിരേ അറസ്റ്റിനുള്ള നീക്കങ്ങള്‍ പോലീസ് ഊര്‍ജിതമാക്കുകയും ചെയ്തതോടെയാണ് നടന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് പാര്‍ട്ടി നേതൃത്വം ശ്രമിച്ചത്. കാര്‍ നന്നാക്കിക്കൊടുക്കുന്നതിനൊപ്പം പരസ്യമായി മാപ്പുപറയണമെന്ന നിലപാട് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് അനുരഞ്ജനശ്രമങ്ങള്‍ പാളിയതെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് സംഭവത്തില്‍ രണ്ടാമത്തെ അറസ്റ്റുണ്ടായിരിക്കുന്നത്.

വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വരെ ഖേദപ്രകടനം നടത്തിയിട്ടുണ്ടെന്ന് ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത് മാരാര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നാണ് ജോജുവിന്റെ നിലപാടെന്നും രഞ്ജിത് മാരാര്‍ വ്യക്തമാക്കി.

ഒത്തുതീര്‍പ്പിന് തയ്യാറായ ജോജു പെട്ടെന്ന് മാറിയതിനുപിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഇനി ജോജു പെട്ടെന്ന് മാറിയതിനുപിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ഇനി ജോജു മാപ്പുപറയട്ടെയെന്നും പാര്‍ട്ടി നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഷിയാസ് പറഞ്ഞു.