അർജന്റീനയുടെ തോൽവിയില്‍ മനംനൊന്തു ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം കാണാതായ യുവാവിനെ കണ്ടുകിട്ടിയില്ല

1

അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പെഴുതിവെച്ച ശേഷം വീടുവിട്ടിറങ്ങിയ യുവാവിനായി തെരച്ചില്‍ തുടരുന്നു.  ആറുമാനൂർ സ്വദേശി ദിനു അലക്സിനെയാണ് കാണാതായത്. 

‘എനിക്ക് ഇനി ഇൗ ലോകത്തിൽ കാണാൻ ഒന്നുമില്ല, മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണ്. എന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ല.’  കത്ത് കിട്ടിയ ഉടൻ ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ വിവരമറിയിച്ചു.  മെസിയോടും അർജന്റീനയോടുമുള്ള ആരാധന വെളിവാക്കുന്ന കുറിപ്പുകളും ദീനുവിന്റെ പുസ്തകത്താളുകളിൽ നിന്നു ലഭിച്ചു.രാവിലെ വീടുതുറന്നു കിടക്കുന്നതു കണ്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ ഡിനുവിനെ കാണാനില്ലായിരുന്നു. അപ്പോഴാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നായയെ കൊണ്ടുവന്നു. നായ മീനച്ചിലാറ്റിന്റെ കര വരെ മണപ്പിച്ചുചെന്നു. ഫയര്‍ഫോഴ്സ് എത്തി തിരച്ചില്‍ നടത്തുകയാണ്. തുടര്‍ച്ചയായ മഴ കാരണം പ്രദേശത്ത് നല്ല ഒഴുക്കുണ്ട്.