ഗുജറാത്തി സാരിയിൽ തിളങ്ങി സയേഷ; വൈറലായി ആര്യ-സയേഷ വിവാഹ റിസപ്ഷൻ ചിത്രങ്ങൾ

0

ആര്യയുടെയും സയേഷയുടെയും വെഡ്ഡിംഗ് റിസപ്ഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇന്നലെ ചെന്നൈയിൽ വെച്ചായിരുന്നു താരങ്ങളായ ആര്യയുടെയും സയേഷയുടെയും വെഡ്ഡിംഗ് റിസപ്ഷൻ ചടങ്ങു നടന്നത്. മാർച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ.

സ്വർണ്ണനിറത്തിലുള്ള ബ്ലൗസും പരമ്പരാഗത രീതിയിൽ നെയ്തെടുത്ത ചുവന്ന ഗുജറാത്തിസാരിയുമണിഞ്ഞെത്തിയ സയേഷ റിസെപ്ഷനെത്തിയത്. ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലായിരുന്നു സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്.