ആലപ്പുഴയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍

0

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. . കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മഹേശന്‍.

യൂണിയൻ ഓഫിസിന്റ് മൂന്നാം നിലയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. മഹേശനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ്‌ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്.

ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയാണ്. മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്ററായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഘടനാതലത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. അതേസമയം, മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മഹേശന്റെ ആത്മഹത്യയെന്ന് ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്.