യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

0

പത്തനംതിട്ട: ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പത്തനംതിട്ട പ്രമാടത്താണ് സംഭവം. സംഭവത്തില്‍ പ്രതി പ്രമാടം വൈക്കത്ത് വടക്കേതില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. അറസ്റ്റിലായ പ്രതി രാജേഷ് വിവാഹിതനാണ്.

രാത്രി 7.30 ഓടെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് രാജേഷ് യുവതിയുടെ വീട്ടില്‍ എത്തിയത്. യുവതിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുന്നത് കണ്ട് തടസ്സപെടുത്താന്‍ ശ്രമിച്ച യുവതിയുടെ അമ്മയുടെ ശരീരത്തിലും പെട്രോള്‍ വീണു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവ് എത്തുകയും രാജേഷിന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ തട്ടിക്കളയുകയുമായിരുന്നു.