ഈ താമര കണ്ണൻ നോക്കി ചിരിക്കുന്നത് ആരെയാണെന്നറിയേണ്ടേ …? വൈറലായി ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ

0

കുഞ്ഞുങ്ങൾ ഏത് വേഷത്തിലാണേലും സുന്ദരികളും സുന്ദരന്മാരുമാണ്. ഈ സൗന്ദര്യത്തെ പതിന്മടങ്ങ്‌ കൂട്ടി തങ്ങളുടെ ക്യാമറയിൽ പകർത്താൻ പെടാപാട് പെടുന്ന ഒരുപാട് ഫോട്ടോ ഗ്രാഫർമാരെ നാം കണ്ടിട്ടുണ്ട്. അത്തരത്തിലൊരു ഫോട്ടോയും അതിന്റെ മേക്കിങ് വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

മേക്കിങ്ങ് വിഡിയോ കാണുമ്പോൾ ഇങ്ങനെയൊരു സ്ഥലത്തു വെച്ചാണോ ഇതു പകർത്തിയതെന്നോർത് നാം അമ്പരന്നു പോകും അത്ര മനോഹരമായ ഫ്രെയിം ആണ് ഈ വൈറൽ ചിത്രത്തിന്റേത്. താമരകുളത്തിലെ ഉരുളിയിൽ വാലിട്ട് കണ്ണെഴുതി കൈയ്യിലൊരു മയിൽപീലിയുമായി നിഷ്‌കളങ്കമായി ചിരിക്കുന്ന ആ ഉണ്ണി കണ്ണനെ കണ്ടാൽ കോരിയെടുത്ത് ഉമ്മവെക്കാൻ തോന്നും.

വീട്ടുമുറ്റത്തു താമരക്കുളം എളുപ്പത്തിൽ സെറ്റ് ചെയ്യുന്നതും കുഞ്ഞിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതുമാണ് വിഡിയോയില്‍. ലാലു ഫോട്ടോഗ്രഫിയാണ് ഈ മനോഹര ചിത്രം പകർത്തിയിരിക്കുന്നത്.

വീഡിയോ