‘രാജകുമാരി’ എത്തി; നടി ഭാമയ്ക്ക് പെൺകുഞ്ഞ്

0

മലയാളത്തിന്റെ പ്രിയനടി ഭാമയ്ക്ക് പെൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഭാമയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

കുഞ്ഞ് പിറന്നതിന്‍റെ സന്തോഷത്തിലാണ് കുടുംബം. കഴിഞ്ഞ വർഷമായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു.

ലോഹിതദാസ് ചിത്രമായ നിവേദ്യമായിരുന്നു ഭാമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഭാമ. 2016 ല്‍ പുറത്തിറങ്ങിയ മറുപടിയാണ് അവസാന മലയാള ചിത്രം.