പ്രിയതമൻ എടുത്ത ഫോട്ടോയിൽ അതീവ സുന്ദരിയായി ഭാവന

0

ദീപാവലി ദിനത്തില്‍ ഭർത്താവ് നവീനെടുത്ത ഫോട്ടോയിൽ തിളങ്ങി ഭാവന. ജീവിതം പ്രകാശമാനമാകട്ടെ എന്ന അടിക്കുറിപ്പോടെയാണ്‌ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേർന്നുകൊണ്ടു ചിത്രം പങ്കുവെച്ചത്. ഭാവന തന്നെയാണ് ഫോട്ടോഷൂട്ട് ഷെയര്‍ ചെയ്‍തത്. ഭാവനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഫേസ്ബുക്കില്‍ തനിക്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള ഭാവന ഇൻസ്റ്റാഗ്രാമിലാണ് ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കാറ്. അടുത്തിടെ തനിക്ക് തടി കൂടിയെന്നും വര്‍ക്കൗട്ട് തുടങ്ങുകയാണെന്നും ഭാവന ഇൻസ്റ്റാഗ്രാമില്‍ പറഞ്ഞിരുന്നു.

2018 ജനുവരി 22നാണ് നവീനും ഭാവനയും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്.