ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ; യുവരാജ് സിംഗ്, കങ്കണ റണോട്ട് ഉൾപ്പെടെയുള്ളവർക്ക് സാധ്യത

0

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ. സിനിമ കായിക മേഖലയിലെ താരങ്ങളും ഉൾപ്പെട്ടേക്കും. ബിജെപി യുടെ ആദ്യ പട്ടികയിൽ അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉൾപ്പെടെയുള്ളവർക്ക് സാധ്യത. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും വി മുരളീധരനും പട്ടികയിലെന്ന് സൂചന.

നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, ബൻസുരി സ്വരാജ്, അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ്, കപിൽ മിശ്ര, സതീഷ് പൂനിയ, ശിവരാജ് സിംഗ് ചൗഹാൻ, ദിനേശ് ശർമ്മ, അണ്ണാമലൈ, ത്രിവേന്ദ്ര റാവത്ത്, സുരേഷ് ഗോപി, രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരാണ് ബിജെപി യുടെ ആദ്യ പട്ടികയിൽ ഉൾപ്പെടാനിടയുള്ളവർ.

ഹേമ മാലിനി, സണ്ണി ഡിയോൾ, ഹൻസ് രാജ് ഹാൻസ്, പ്രജ്ഞ താക്കൂർ, കിരൺ ഖേർ, ഡോ ഹർഷവർദ്ധൻ, മീനാക്ഷി ലേഖി, രമേഷ് പൊഖ്രിയാൽ, രാജീവ് പ്രതാപ് റൂഡി, നവീൻകുമാർ കട്ടീൽ എന്നിവരാണ് ഇത്തവണ തഴയപ്പെടാൻ സാധ്യതയുള്ള പ്രമുഖർ.