നടൻ അടഡേ മനോഹർ അന്തരിച്ചു

0

ചെന്നൈ: തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500 ഓളം നാടകങ്ങളിൽ വേഷമിട്ടു. 35 നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. നാടകത്തിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജിവമായിരുന്നു. ഇരുപത്തഞ്ചിൽപരം സിനിമകളിൽ ഹാസ്യ, സ്വഭാവ വേഷങ്ങളിൽ അഭിനയിച്ചു.