കോഴിക്കോട്: കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കൈക്കും മുഖത്തും പരിക്കേറ്റ വിദ്യാർഥികളെ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുണ്ടപ്പുറം കേളോത്ത് പുറായിൽ അദീപ് റഹ്മാൻ (10), കല്ലാരൻകെട്ടിൽ ജിതേവ് (8) എന്നിവർക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്.പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Latest Articles
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.
Popular News
നടൻ സെയ്ഫ് അലിഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞു
സെയ്ഫ് അലി ഖാൻ്റെ ആക്രമിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവിയിൽ നിന്ന് ലഭിച്ച ഫോട്ടോ പൊലീസ് പുറത്തുവിട്ടു മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കെട്ടിടത്തിന്റെ ഫയർ എസ്കേപ്പ് പടികൾ വഴിയാണ് ഇയാൾ...
‘മാജിക് മഷ്റൂം ലഹരിയല്ല’, സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസെന്ന് ഹൈക്കോടതി, ലഹരിക്കേസ് പ്രതിക്ക് ജാമ്യം
മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
226...
പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരത്തിന് ഇന്ത്യ വിസ നിഷേധിച്ചു; വിമാന ടിക്കറ്റ് റദ്ദാക്കി
ലണ്ടൻ: പാക്കിസ്ഥാൻ വംശജനായ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സാക്കിബ് മെഹ്മൂദിന് ഇന്ത്യ വിസ നിഷേധിച്ചു. ഇന്ത്യൻ പര്യടനത്തിനുള്ള ഇംഗ്ലണ്ടിന്റെ ടി20 ടീമിൽ അംഗമാണ് സാക്കിബ്. മറ്റെല്ലാവർക്കും വിസ അനുവദിച്ചിട്ടും സാക്കിബിനു...
ഗാസ വെടിനിർത്തൽ കരാർ: സ്വാഗതം ചെയ്ത് യുഎൻ സെക്രട്ടറി ജനറൽ
ദുബായ്: ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും ഉറപ്പാക്കാനുള്ള കരാർ പ്രഖ്യാപനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു. കരാർ സാധ്യമാക്കുന്നതിൽ ഈജിപ്ത്, ഖത്തർ, യു.എസ് എ എന്നീ...
അദാനിയെ പിടിച്ചുലച്ചു, നഷ്ടം 100 ബില്യൻ ഡോളർ; അടച്ചുപൂട്ടി ഹിൻഡൻബർഗ് റിസർച്ച്
ന്യൂയോർക്ക് ആസ്ഥാനമായി 2017ൽ ആരംഭിച്ച ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുകൾ വമ്പൻ കോർപറേറ്റ് കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം വലിയ ചർച്ചയും വിവാദവുമായി. അദാനി ഗ്രൂപ്പ്,...