സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണ്; ഗാന്ധിജിയെ കൊന്ന ഗോഡ്സെ: കമൽ ഹാസൻ

0

ചെന്നൈ : സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി മഹാത്മാ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെ ആണെന്ന് കമൽ ഹാസൻ. ചെന്നെെയിൽ നടന്ന പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നാണ്’- കമൽ ഹാസൻ പറഞ്ഞു. “മുസ്ലിം ഭൂരിപക്ഷപ്രദേശമായതുകൊണ്ടല്ല താൻ ഇതു പറയുന്നത്. ഗാന്ധിജിയുടെ പ്രതിമയ്‌ക്ക് മുന്നിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്. ഞാൻ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്റെ മരണത്തിൽ നീതി ലഭിക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണെന്നും,​ ഒരു നല്ല ഇന്ത്യക്കാരൻ അവന്റെ രാജ്യം സമാധാന പൂർണമാകണമെന്നും എല്ലാവരും തുല്യതോടെ ജീവിക്കണമെന്നും ആഗ്രഹിക്കും”- കമൽ ഹാസൻ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലെ ഭരണ പ്രതിപക്ഷ പാർട്ടികൾക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കമൽ പ്രസംഗത്തിൽ നടത്തിയത്. സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ഭരണകക്ഷിക്കോ പ്രതിപക്ഷത്തിനോ കഴിഞ്ഞിട്ടില്ല. കാലങ്ങളായി തങ്ങള്‍ ചെയ്ത് വന്നിരുന്ന തെറ്റുകൾ തിരുത്താൻ രണ്ട് ദ്രാവിഡ പാർട്ടികളും തയാറാല്ല. സംസ്ഥാനത്ത് ഭരണത്തിലുള്ള അണ്ണാ ഡി.എം.കെക്കും പ്രതിപക്ഷത്തുള്ള ഡി.എം.കെക്കും എതിരായ രാഷ്ട്രീയ വിപ്ലവമാണ് തമിഴ്നാട്ടിൽ ആസന്നമായിട്ടുള്ളതെന്നും കമൽഹാസൻ വ്യക്തമാക്കുന്നു.

മലഹാസന്റെ പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. പ്രസ്താവന തീകൊണ്ടുണ്ടുള്ള കളിയാണെന്നായിരുന്ന് തമിഴ്നാട്ടിലെ ബിജെപി നേതാവ് തമിഴിസൈ സുന്ദരരാജൻ ആരോപിച്ചു.