നെടുമ്പാശേരിയിൽ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

0

കൊച്ചി∙ നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.

യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിച്ചു. രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി – ബെംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതർക്കു ലഭിച്ച അജ്ഞാത സന്ദേശം. വിമാനം റൺവേയിലേക്കു നീങ്ങിയ ശേഷമാണ് സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡിന്റെ പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.