മുംബൈയില്‍ 20 നില കെട്ടിടത്തില്‍ തീപിടുത്തം; രണ്ട് മരണം

0

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി രണ്ട് പേര്‍ മരച്ചു. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. രാവിലെ 7 മണിയോടെ കമലാ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. 15 പേര്‍ക്ക് പരുക്കുണ്ട്. ഇവരെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീ പടര്‍ന്ന് കയറിയതിനെ തുടര്ന്ന പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. അതേസമയം തീപിടുത്തത്തിൽ ഫ്‌ലാറ്റില്‍ കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാന്‍ സാധിച്ചതായി മേയര്‍ അറിയിച്ചു.