വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് മരണം

0

വടകര∙ കോഴിക്കോട് വടകര കണ്ണുക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. തൃശൂർ സ്വദേശികളാണ് മരിച്ചത്. അളഗപ്പനഗർ വിജയനഗർ എക്കാട്ടുമന പത്മനാഭൻ നമ്പൂതിരി (53), ഭാര്യ അനിത(43), മകൻശ്രാവൺ (21) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു മകൻ ശ്രേയസ്സിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൂകാംബിക, കുടജാദ്രി എന്നിവിടങ്ങൾ സന്ദർശിക്കാൻ നാട്ടിൽ നിന്നു ശനിയാഴ്ച തിരിച്ചതായിരുന്നു. മണലി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു പത്മനാഭൻ നമ്പൂതിരി.

ഇന്ന് പുലർച്ചെ രണ്ടിനായിരുന്ന അപകടം. ഇരുവാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുയായിരുന്നു. അഗ്നിശമന സേനയുടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. നാലു പേരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്. രണ്ടു പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു.