മണിപ്പൂരിൽ 9 മെയ്തി തീവ്രവാദ സംഘടനകളെ നിരോധിച്ച് കേന്ദ്രം

0

ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ മണിപ്പൂരിലെ ഒമ്പതു മെയ്തി തീവ്രവാദി സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. അഞ്ചു വർഷത്തേക്കാണു നിരോധനം. പീപ്പിൾസ് ലിബറേഷൻ ആർമി, ഇതിന്‍റെ രാഷ്‌ട്രീയ രൂപമായ റെവല്യൂഷനറി പീപ്പിൾസ് ഫ്രണ്ട്, യുനൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്, മണിപ്പൂർ പീപ്പിൾസ് ആർമി തുടങ്ങിയ സംഘടനകൾ നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. യുഎപിഎ പ്രകാരമാണു നടപടി.

എന്നാൽ, ഇവയുടെ പ്രവർത്തകർക്കെതിരേ അടിയന്തരമായി നടപടിയെടുക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവർത്തകർക്കെതിരായ ഏതു നടപടിയും മണിപ്പൂരിലെ സംഘർഷം രൂക്ഷമാക്കാൻ ഉപയോഗിക്കപ്പെടുമെന്നതിനാലാണിത്.