മത്തായിയുടെ റീ പോസ്റ്റുമോർട്ടം ഇന്ന്; മൃതദേഹം സിബിഐ സംഘം ഏറ്റുവാങ്ങി

0

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ റീ പോസ്റ്റുമോർട്ടം ഇന്ന്. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സിബിഐ സംഘം ഏറ്റുവാങ്ങി. റീ പോസ്റ്റ്മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഉടൻ കൊണ്ട് പോകും. പത്തനതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളിൽ സിബിഐയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം നടക്കുക.

മൃതദേഹം റീ-പോസ്റ്റുമോർട്ടം ചെയ്യുന്നത് നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീ പോസ്റ്റുമോർട്ടം നടത്തിയ അതേ സംഘമാണ്.. സിബിഐയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് അതേ മൂവർസംഘത്തെ തന്നെ മത്തായിയുടെ റീപോസ്റ്റുമോർട്ടത്തിനും സർക്കാർ നിയോഗിച്ചത്. പുതിയ ഇൻക്വസ്റ്റും തയ്യാറാക്കും. പോസ്റ്റ്മോർട്ടം സമയത്തും ഇൻക്വസ്റ്റ് നടത്തുമ്പോഴും മജിസ്ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും. മൃതദേഹം സംസ്കരിക്കാത്തത് കൂടുതൽ തെളിവുകൾ കിട്ടാൻ സഹായിക്കുമെന്നാണ് സിബിഐ കരുതുന്നത്.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകുന്ന മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുടർന്ന് നാളെ രാവിലെ 9ന് വടശേരിക്കര അരീക്കാകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. അന്നേ ദിവസം 3.30ന് കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ ശവസംസ്‌കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.