സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍: സിനിമ തിയറ്ററുകൾ 25ന് തുറക്കാൻ തീരുമാനം; വിവാഹച്ചടങ്ങിൽ 50 പേർവരെ

0

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കൂടുതൽ കോവിഡ് ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സിനിമ തിയറ്ററുകൾ ഒക്ടോബർ 25ന് തുറക്കും. 50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദ്ദവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

ഈ മാസം 18 മുതൽ കോളേജുകൾ പൂർണമായും തുറക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും രണ്ടു ഡോസ് വാക്സീന്‍ നിർബന്ധമാണ്. വിവാഹച്ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം. ഗ്രാമസഭകൾ ചേരാനും അനുമതിയായി. ഗ്രാമസഭകളിൽ 50 പേർക്ക് പങ്കെടുക്കാം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കുക.