ആ ക്ലബ് ഹൗസ് അക്കൗണ്ടുകൾ ഞങ്ങളുടേതല്ല; വ്യക്തമാക്കി ദുൽഖറും പൃഥ്വിയും

0

ഒരു സ്റ്റാർട് അപ്പ് ആയി തുടങ്ങി ലോകമെമ്പാടും വൈറലായി മാറിയ ആപ്പാണ് ക്ലബ് ഹൗസ്. ഇപ്പോൾ സോഷ്യൽ മീഡിയ പ്രേമികളെല്ലാംതന്നെ ക്ലബ് ഹൗസിനു പിറകെയാണ്. ലക്ഷകണക്കിന് ആളുകളാണ് ഇതുവരെ ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്തിരിക്കുന്നത്. എന്നാൽ ക്ലബ് ഹൗസിൽ പലതരത്തിലുള്ള സംവാദങ്ങൾ കൊഴുക്കുന്നതിനിടയിൽ ചില വ്യാജൻമാരും രംഗത്തിറങ്ങിയിട്ടുണ്ട്.

തങ്ങളുടെ പേരലുള്ള ക്ലബ് ഹൗസ് അക്കൗണ്ടുകൾ വ്യാജമാണെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് സിനിമാതാരങ്ങളായ പൃഥ്വിരാജും ദുൽഖർ സൽമാനും. തങ്ങൾക്ക് ക്ലബ് ഹൗസ് അക്കൗണ്ട് ഇല്ലെന്നും ഇപ്പോൾ കാണുന്നതെല്ലാം വ്യാജ അക്കൗണ്ടുകൾ ആണെന്നും ഇരുവരും വ്യക്തമാക്കി.

2020 ൽ പുറത്തിറങ്ങിയ ഈ അപ്ലിക്കേഷൻ തുടക്കത്തിൽ ഐ ഓ എസ് പ്ലാറ്റ് ഫോമുകളിൽ മാത്രമായിരുന്നു ക്ലബ് ഹൗസ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇതാ ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്കും ഈ പുതിയ ആപ്ലികേഷനുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു.

ഈ ആപ്ലികേഷനുകൾ വാട്ട്സ് ആപ്പ് പോലെയാണ് എന്ന് കരുതരുത്. ഈ ആപ്ലികേഷനുകൾ തികച്ചും വോയ്‌സ് കൊണ്ട് സംവാദിക്കുവാൻ സാധിക്കുന്ന ഒരു പ്ലാറ്റ് പ്ലാറ്റ് ഫോമാത്രമാണ്. ഇതിൽ നിങ്ങൾക്ക് പല തരത്തിലുള്ള സംവാദങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുന്നു. 5000 പേരെ വരെ ഒരു റൂമിൽ ഉൾപ്പെടുത്താം. റൂം ക്രിയേറ്റ് ചെയ്യുന്നയാളാണ് മോഡറേറ്റർ. സ്വീകരണം ലഭിച്ച് റൂമിൽ പ്രവേശിക്കുന്നവർക്ക് ചർച്ചയിൽ പങ്കെടുക്കാം. ക്ലോസ്ഡ് റൂമുകൾ ക്രിയേറ്റ് ചെയ്ത് സ്വകാര്യ സംഭാഷണങ്ങളും നടത്താം. ക്യാമറ ഓണാക്കാനോ വിഡിയോ പ്ലേ ചെയ്യാനോ ടെക്സ്റ്റ് മെസേജ് അയക്കാനോ സാധിക്കില്ല.