ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദങ്ങളില്‍ അപകടകാരി ഒന്നുമാത്രം; വാക്‌സിനെ മറികടന്നേക്കാമെന്ന് ഡബ്ല്യുഎച്ച്ഒ

0

ജനീവ: ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളിൽ ഒരു വകഭേദം മാത്രമാണ് നിലവിൽ ആശങ്കയുണർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ബി.1.617.2 വകഭേദമാണ് അപകടകാരിയായ വകഭേ വകഭേദമായി ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായ B.1.617 എന്ന വൈറസ് വകഭേദം മൂന്ന് വംശങ്ങളായി വിഭജിച്ച ഒരു ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റായാണ് കണക്കാക്കിയത് (മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് 19 വകഭേദം) വിശേഷിപ്പിക്കുന്നത്. ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎൻ ആരോഗ്യ ഏജൻസി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെൽറ്റയുടെ ഒരു സ്ട്രെയിൻ മാത്രമാണ് ആശങ്കാജനകമായുള്ളത്. മറ്റു രണ്ടു സ്ട്രെയിനുകളും പ്രശ്നം സൃഷ്ടിക്കാൻപോന്നവയല്ല.

ഈ വൈറസ് വകഭേദം മുഴുവനായും ആശങ്കാജനകമാണെന്നാണ് ഡബ്ല്യുഎച്ച്ഒ ആദ്യം പറഞ്ഞിരുന്നതെങ്കിൽ അതിൽ B.1.617.2 എന്ന സ്ട്രെയിൻ മാത്രമാണ് അതിഭീകരമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. മൂന്ന് സ്ട്രെയിനുകളിൽ B.1.617.2നാണ് കൂടുതൽ വ്യാപനശേഷി. ഇവ വാക്സീൻ പരിരക്ഷകളെ മറികടന്നേക്കുമെന്നുമാണ് ഡബ്ല്യുഎച്ച്ഒ വിലയിരുത്തുന്നത്.

ഈ വകഭേദവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ, വൈറസിന്റെ വർധിച്ച വ്യാപന ശേഷി എന്നിവ തങ്ങൾ നിരീക്ഷിക്കുന്നത് തുടർന്നുവരികയാണെന്ന് യുഎൻ ഏജൻസി വ്യക്തമാക്കി. ഈ വകഭേദത്തിന്റെ പ്രഭാവത്തെ കുറിച്ചുളള കൂടുതൽ പഠനങ്ങൾക്ക് വലിയ പ്രധാന്യമാണ് ലോകാരോഗ്യ സംഘടന നൽകിയിട്ടുളളത്. വിയറ്റ്നാം ആരോഗ്യ അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ച അപകടകാരിയായ പുതിയ വകഭേദം ഡെൽറ്റയുടെ വകഭേദമാണെന്നാണ്‌ കരുതുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ കോവിഡ്-19 വൈറസിന്റെ വകഭേദങ്ങൾക്ക് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) തിങ്കളാഴ്ച പേരിട്ടു. ഗ്രീക്ക് അക്ഷരങ്ങളാണ് ഉപയോഗിച്ചത്. ഒക്ടോബറിൽ ഇന്ത്യയിൽ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങൾക്ക് ഡെൽറ്റയെന്നും കാപ്പയെന്നുമാണ് പേരു നൽകിയത്. 24 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഒരു രാജ്യത്ത് കണ്ടെത്തിയ വകഭേദം ആ രാജ്യത്തിന് കളങ്കമാകാൻ പാടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ. കോവിഡ് സാങ്കേതികവിഭാഗം മേധാവി മരിയ വാൻ കെർഖോവ് ട്വിറ്ററിൽ കുറിച്ചു ഇന്ത്യൻ വകഭേദം എന്ന പ്രയോഗത്തെ കേന്ദ്രസർക്കാർ വിമർശിച്ചിരുന്നു.