ഒടുവില്‍ പണം കായ്ക്കുന്ന മരം കണ്ടെത്തി; സംഭവം ഇതാണ്

0

പണം കായ്ക്കുന്ന മരം…എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പല്ലവിയാണ് എന്താ ഇവിടെ പണം കായ്ക്കുന്ന മരം ഉണ്ടോ എന്നത്. അങ്ങനെ ഒരു മരം ഇല്ല എന്ന് ഇനി പറയാന്‍ കഴിയില്ല,കാരണം യൂ​റോ​പി​ലെ വെ​യി​ൻ​സി​ലു​ള്ള വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യാ​യ പോ​ർ​ട്ടി​മി​റി​യോ​ണ്‍ എ​ന്ന ഗ്രാ​മ​ത്തില്‍ ഇങ്ങനെ ഒരു മരം ഉണ്ടത്രേ.

വ​ള​ഞ്ഞ് വ​ള​രു​ന്ന ഈ ​മ​ര​ത്തി​ന്‍റെ ത​ടി​യി​ലെ​ല്ലാം നാ​ണ​യ​ങ്ങ​ൾ ഉ​ണ്ട്. ഒ​റ്റ നോ​ട്ട​ത്തി​ൽ മ​ര​ത്തി​ൽ കാ​യ്ച്ച​താ​ണെ​ന്നു തോ​ന്നു​ന്ന ഈ ​മ​ര​ത്തി​ലു​ള്ള നാ​ണ​യ​ങ്ങ​ൾ മ​നു​ഷ്യ​ർ കു​ത്തി​വ​ച്ച​താ​ണ്.  ഇ​വി​ടെ​യു​ള്ള ഏ​ഴു മ​ര​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ നാ​ണ​യ​ങ്ങ​ൾ​ക്കൊ​ണ്ട് മൂ​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​മ്മു​ടെ നാ​ട്ടി​ൽ ആ​ളു​ക​ൾ ചെ​യ്യു​ന്ന​തു പോ​ലെ ത​ങ്ങ​ളു​ടെ രോ​ഗം മാ​റാ​നാ​ണ് ആ​ളു​ക​ൾ ഈ ​മ​ര​ത്തി​ൽ നാ​ണ​യ​ങ്ങ​ൾ കു​ത്തി വ​യ്ക്കു​ന്ന​ത്.

ഇ​വി​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ടാ​തെ ഇ​വി​ടെ​യെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും ഇ​ത്ത​ര​ത്തി​ൽ നാ​ണ​യ​ങ്ങ​ൾ മ​ര​ത്തി​ൽ കു​ത്തി​വ​യ്ക്കാ​റു​ണ്ട്. മ​ര​ത്തി​ൽ ത​റ​ച്ചി​രി​ക്കു​ന്ന നാ​ണ​യ​ങ്ങ​ൾ ആ​രെ​ങ്കി​ലും വ​ലി​ച്ചൂ​രി​യാ​ൽ അ​വ​ർ​ക്ക് രോ​ഗം വ​രു​മെ​ന്നും ഇ​വി​ടു​ള്ള​വ​ർ വി​ശ്വ​സി​ക്കു​ന്നു. 18ാം നൂ​റ്റാ​ണ്ടു മു​ത​ലേ ഇ​വി​ടെ മ​ര​ത്തി​ൽ നാ​ണ​യം ത​റ​ക്കു​ന്ന ആ​ചാ​രം നി​ല​നി​ൽ​ക്കു​ന്ന​താ​ണ്.