തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു

0

പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ടു കോവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. ഭാര്യ കുമുദ. പ്രഭു, പഞ്ചു, പിന്റു എന്നിവരാണ് മക്കൾ.

അദ്ദേഹ​ത്തിന്റെ ഭാര്യ കുമുദവും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത നിലൈ മാറും ആണ് അവസാന ചിത്രം. ചെന്നൈയിൽ നെയിംബോർഡുകളും മറ്റും നിർമിച്ച് നൽകുന്ന കമ്പനി നടത്തി വരികയായിരുന്നു പാണ്ഡു. എഐഎഡിഎംകെയുടെ പാർട്ടി ചിഹ്നമായ ‘രണ്ടില’ രൂപകല്‍പന ചെയ്തതും പാണ്ഡുവാണ്.