സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കാസർകോട് സ്വദേശി

1

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസർകോട് കോട്ടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞി (75) ആണ് മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലൈ 22നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മുഹമ്മദ് കുഞ്ഞി ഹാജിയുടെ കുടുംബാംഗങ്ങളും കൊവിഡ് ബാധിതരായി നിരീക്ഷണത്തിലാണ്.