ആ മുഖത്തിനുടമ പാകിസ്ഥാനില്‍ അറസ്റ്റില്‍

0

അഫ്ഗാൻ പെൺകുട്ടിയെന്ന പേരിൽ നാഷണൽ ജ്യോഗ്രഫിക് മാഗസിൻ കവറിലൂടെ പ്രശസ്തയായ ഷർബത് ഗുല പാകിസ്താനിൽ അറസ്റ്റിൽ. വ്യാജരേഖകൾ ചമച്ചതിനാണ് ഷർബത് ഗുലയെ അറസ്റ്റ് ചെയ്തത്. 14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഷർബത് ഗുല ചെയ്തിരിക്കുന്നത്.

പാക് അന്വേഷണ ഏജന്‍സിയായ എഫ്.ഐ.എ ബുധനാഴ്ച പെഷവാര്‍ നഗരത്തില്‍ നിന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പാകിസ്ഥാനിലെ ഓണ്‍  ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാറിന്റെ ഔദ്ദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡായ സി.എന്‍.ഐ.സിയില്‍ (കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ്) തിരിമറി കാണിച്ചെന്നതാണ് ശര്‍ബതിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.ഗുലക്ക് പാക് പൗരത്വം നൽകിയ മൂന്ന് NADRA ഉദ്യോഗസ്ഥർക്കെതിരെയും എഫ്.എ.ഐ അന്വേഷണം നടത്തുന്നുണ്ട്. ഏഴു മുതൽ 14 വർഷം വരെ ജയിൽ വാസം ലഭിക്കാവുന്ന കുറ്റമാണിത്.

1984ൽ സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു ക്യാമ്പിൽ വെച്ചാണ് ഫോട്ടോഗ്രാഫർ ഗുലയുടെ ചിത്രം പകർത്തുന്നത്. മാഗസിൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കവർ ചിത്രമായി അത് മാറി. 17 വർഷത്തിന് ശേഷം 2002 ൽ ഒരു അഫ്ഗാൻ ഗ്രാമത്തിൽ വെച്ച് മക്കറി വീണ്ടും ഗുലയെ കണ്ടെത്തി. ഭർത്താവിനും മൂന്നു പുത്രിമാർക്കുമൊപ്പമായിരുന്നു ഗുലയപ്പോൾ.