സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; തിരുവനന്തപുരം നെട്ടയം സ്വദേശി

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നെട്ടയം സ്വദേശി തങ്കപ്പന് (76) കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽനിന്നെത്തിയ ഇയാൾ 27നാണ് മരിച്ചത്. സ്രവ പരിശോധനാഫലം ഇന്നാണ് പുറത്തുവന്നത്. പ്രമേഹ രോഗിയായിരുന്നു. ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ചയാൾക്ക് അധികംപേരുമായി സമ്പർക്കമില്ലെന്ന് അധികൃതർ പറഞ്ഞു. മുംബൈയിൽനിന്ന് രോഗം ബാധിച്ചതായാണ് സൂചന.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 24നു മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ച തമിഴ്നാട് സ്വദേശി അരസാഗരനു (55) രോഗം ബാധിച്ചിരുന്നെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 24 ആയി. തിങ്കളാഴ്ച 121 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 78 പേർ വിദേശത്തു നിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.