കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി

0

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഈ മാസം 15 മുതൽ 75 ദിവസത്തേക്കാണ് വാക്സിൻ സൗജന്യമായി നൽകുക. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. രാജ്യത്ത് കൊവിഡ് ബൂസ്റ്റർ ഡോസ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായാണ് സൗജന്യ ബീസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് കാന്ദ്ര മന്ദ്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. 18 വയസ്സ് കഴിഞ്ഞവർക്കായിരിക്കും സൗജന്യ ബൂസ്റ്റർ ഡോസ് കൊടുക്കപ്പെടുക.

രാജ്യത്ത് ഇതുവരെ 199.12 കോടി ഡോസ് വാക്സിനാണ് കുത്തിവെച്ചത്. ഇതിൽ 5,10,96,109 പേരാണ് ഇതുവരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.