പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു

0

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി കോട്ടക്കുന്ന് കിഴക്കേടത്ത് വീട്ടിൽ വർഗീസ് – മറിയാമ്മ ദമ്പതികളുടെ മകൻ യോഹന്നാൻ (48) ആണ് മരിച്ചത്. ഗൾഫ് സ്റ്റീൽ എന്ന കമ്പനിയിൽ സ്‌കഫോൾഡിങ് സൂപർവൈസറായിരുന്നു.

കഴിഞ്ഞ ഏഴുവർഷമായി ഇതേ കമ്പനിയിലെ ജീവനക്കാരനാണ് യോഹന്നാൻ. രണ്ടുമാസം മുമ്പ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയി വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ക്യാമ്പിലെ താമസസ്ഥലത്ത് ഉറക്കമുണരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി. ഭാര്യ – ഏലിയാമ്മ. മക്കൾ – ശാലു, ഷാനി, ശാലിനി, മരുമക്കൾ – ലിബിൻ വർഗീസ്, ജിബിൻ മാത്യു.