‘പൂജ്യം വോട്ട്’; കൊടുവള്ളി ചുണ്ടപ്പുറം സി.പി.ഐ.എം ചുണ്ടപ്പുറം ബ്രാഞ്ച്​ പിരിച്ചുവിട്ടു

0

കോഴിക്കോട്​: കൊടുവള്ളി നഗരസഭയിൽ കാരാട്ട്​ ഫൈസൽ മത്സരിച്ച്​ വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച്​ കമ്മിറ്റിയെ പിരിച്ചുവിടാൻ തീരുമാനം. സി.പി.ഐ.എം കോഴിക്കോട്​ ജില്ല കമ്മിറ്റിയാണ്​ താമരശ്ശേരി ഏരിയ കമ്മിറ്റിക്ക്​​ നിർദേശം നൽകിയത്​.

ചുണ്ടപ്പുറം ഡിവിഷനിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാര്‍ഥി ഐ.എന്‍.എല്‍. നേതാവും കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദിന് പൂജ്യം വോട്ടായിരുന്നു ലഭിച്ചത്. ഇതിനേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി.

വിവാദമായ സ്വർണക്കടത്ത്​ കേസിൽ ചോദ്യം ചെയ്യലിന്​ വിധേയനായ ഫൈസലിന്റെ സ്​ഥാനാർഥിത്വം വിവാദമായ പശ്ചാത്തലത്തിൽ സി.പി.എം​ ജില്ല കമ്മിറ്റി അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. പകരം, ഐ.എൻ.എല്ലിന്റെ ഒ.പി. അബ്​ദുൽ റഷീദിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. എന്നാൽ, വാർഡിൽ 568 വോട്ട്​ നേടി ഫൈസൽ വിജയിച്ചപ്പോൾ റഷീദിന്​ ഒരുവോട്ടുപോലും ലഭിച്ചില്ല. യു.ഡി.എഫ്​ സ്​ഥാനാർഥി കെ.കെ.എ. കാദർ 495 വോട്ട്​ നേടിയപ്പോൾ ബി.ജെ.പി സ്​ഥാനാർഥി സദാശിവൻ നേടിയത്​ 50 വോട്ട്​. കാരാട്ട്​ ഫൈസലിന്റെ അപരനായി മത്സരിച്ച കെ. ഫൈസൽ ഏഴു വോട്ടു നേടിയപ്പോഴാണ്​ ഇടതു സ്​ഥാനാർഥിക്ക്​​ ഒരു വോട്ടുപോലുംനേടാനാവാതെ പോയത്​.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ‘പൂജ്യം’ വോട്ട് ലഭിക്കാനിടയായത് അണികള്‍ക്ക് കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന രഹസ്യ നിര്‍ദേശത്തെ തുടര്‍ന്നെന്ന് സൂചനകളും പുറത്തുവന്നിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങളിലെല്ലാം മുന്നിട്ട് നിന്നത് കാരാട്ട് ഫൈസലായിരുന്നു. ഫൈസലിന് പ്രദേശത്തെ ഇടത് അണികളുടെ വലിയ പിന്തുണയും ഉണ്ടെന്ന് നേരത്തെ ആരോപണം വന്നിരുന്നു. ഇതിന് പുറമെ ഒ.പി റഷീദ് ഡമ്മി സ്ഥാനാര്‍ഥി മാത്രമാണെന്നും ഫൈസലാണ് ഇവിടേയുളള യഥാര്‍ഥ സ്ഥാനാര്‍ഥിയെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുകയും ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതായി ഫൈസലിന്റെ വിജയം.

സ്​ഥാനാർഥിയുടെ അടുപ്പക്കാർ പോലും അദ്ദേഹത്തിന്​ വോട്ടു ചെയ്​തില്ല. സ്​ഥാനാർഥി മറ്റൊരു വാർഡിലുള്ളയാൾ ആയതിനാൽ സ്വന്തം വോട്ടും ലഭിച്ചില്ല. മത്സരിപ്പിക്കേണ്ടെന്ന്​ ജില്ല കമ്മിറ്റി തീരുമാനമെടുത്തെങ്കിലും എൽ.ഡി.എഫ്​ സംവിധാനങ്ങൾ മുഴുവൻ പ്രവർത്തന സജ്ജമായത്​ കാരാട്ട്​ ഫൈസലിന്​ വേണ്ടിയായിരുന്നു. ഇ​വി​ടെ ഒ​രു ബൂ​ത്ത് കെ​ട്ടി എ​ന്ന​ത​ല്ലാ​തെ റ​ഷീ​ദി​നാ​യി എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യി​രുന്നില്ല. എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ൽ​ക്കേ​ണ്ട​വ​ർ ഫൈ​സ​ലി​ന് വേ​ണ്ടി​യായിരുന്നു പ്ര​ചാ​ര​ണം ന​ട​ത്തിയത്. ഒരു വോട്ടുപോലും ഇടതു സ്​ഥാനാർഥിക്ക്​ ലഭിക്കാതെ ആ വോട്ടുകളെല്ലാം ഫൈസലിന്​ ലഭിക്കുന്ന തരത്തിലേക്ക്​ എൽ.ഡി.എഫ്​ നടത്തിയ പ്രവർത്തനം കൂടിയാണ്​ വിജയം കണ്ടത്​. ഫലപ്രഖ്യാപന ശേഷം സി.പി.എമ്മിന്റെ കൊടിയേന്തിയായിരുന്നു അണികൾ കാരാട്ട്​ ഫൈസലിനൊപ്പം ആഹ്ലാദ പ്രകടനത്തിന്​ ഇറങ്ങിയത്​.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു. പറമ്പത്തുകാവ്​ വാർഡിൽനിന്നും എൽ.ഡി.എഫ്​ സ്വതന്ത്രനായി മത്സരിച്ചാണ്​ നഗരസഭയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.