ടഗാട; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റൈഡിനെ കുറിച്ചറിയാം

0

ടഗാട എന്ന റൈഡിനെ പറ്റി കേട്ടിട്ടുണ്ടോ ? ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന  അമ്യൂസ്മെന്‍റ് റൈഡയിട്ടാണ് ടഗാട അറിയപെടുന്നത് .ഭയം എന്നത് എന്താണെന്ന് അറിയണമെങ്കില്‍ ടഗാട ഒരിക്കല്‍ എങ്കിലും പരീക്ഷിക്കണം എന്നാണ് അനുഭവസ്ഥര്‍ പറയുന്നത് .

മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഈ റൈഡ് ഉണ്ട്.പക്ഷെ വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണ്‌.അമേരിക്കയിലും ഓസ്ട്രേലിയയിലും ഈ റൈഡ് നിരോധിച്ചിട്ടുണ്ട്.അത്രയ്ക്ക് റിസ്ക്കുണ്ട് ഇതില്‍ കയറാന്‍.സംഗീതം അനുസരിച്ച് വേഗതയില്‍ ഉരുളുന്ന ഒരു വലിയ ലോഹപ്പാത്രമാണ് ഇത്.ആളുകള്‍ വൃത്തത്തില്‍ ഇരിയ്ക്കും.സീറ്റ് ബെല്‍റ്റ്‌ ഒന്നും ഉണ്ടാവില്ല.ഒരു മെറ്റല്‍ ബാറിന്റെ തടസ്സം മാത്രം.കറങ്ങുമ്പോള്‍ പലപ്പോഴും താഴെ വീഴുന്നതായിട്ടു അനുഭവപ്പെടും.ഉരുണ്ട് തറയില്‍ വീഴും ചിലപ്പോള്‍.ഈ വീഴ്ചയില്‍ തലയോ ശരീരമോ ഇടിച്ച് മുറിവുകളും ഉണ്ടാകും.ഈ കാരണങ്ങളാണ് ഈ റൈഡ് അപകടകരമാകുന്നത്..ഇനിയും വിശ്വാസം ആയില്ലെങ്കില്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.