‘ദൈവം വലിയവനാണ്’: ദിലീപിന്റെ ജാമ്യത്തിൽ നാദിർഷ

0

ഗൂഢാലോചന കേസിൽ നടൻ ദിലീപിന് ജാമ്യം ലഭിച്ച വാർത്തയോട് പ്രതികരിച്ച് താരത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ. ദൈവം വലിയവനാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ നാദിർഷയുടെ പ്രതികരണം.

നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിലായിരുന്നു ദിലീപ് അവസാനം അഭിനയിച്ചത്. ഡിസംബർ 31ന് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.

അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധാനകനുമായ വ്യാസൻ കെ.പി.യും ജാമ്യവുമായി ബന്ധപ്പെട്ട വാർത്തയിൽ പ്രതികരിച്ചു. സത്യം ജയിച്ചു എന്ന് കവിയും ​ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ ഫെയ്സ്ബുക്കിൽ കുറിച്ചു.