സംവിധായകന്‍ എ എല്‍ വിജയ് വിവാഹിതനായി

0

തമിഴ് സംവിധായകന്‍ എ എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു എന്ന കുറിപ്പോടെ വിവാഹ കാര്യം മുൻപേ തന്നെ എ എല്‍ വിജയ് ആരാധകരെ അറിയിച്ചിരുന്നു.

രണ്ടുപേരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. നടി അമലാ പോളിനെയാണ് എ എല്‍ വിജയ് ആദ്യം വിവാഹം കഴിച്ചത്. നീണ്ടകാലത്തെ പ്രണയത്തിനുശേഷം 2014ലായിരുന്നു വിവാഹിതരായത്. 2017ല്‍ വിവാഹമോചനം നേടുകയായിരുന്നു.